*****************************
![[320px-Pr.jpg]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwTKlUjvAa6eaNQsOVkBG1n0q6sntmLTkaCXYS_cwAkRp0ywqA3ykn9IvaIMnXPcoCOI02A0LQc-ARI3yXYPjoCOGpFgeDBc1TFfxBAv_d99yYN_qV9C0cpHVcqDquUtZeDZfkL00cI99p/s220/320px-Pr.jpg)
Monday, 29 January 2018
മാറുന്ന കാലം മാറ്റത്തിന്റെ വഴിയേ ഒരു പൊതുവിദ്യാലയം

Thursday, 25 January 2018
നവതയുടെ മികവുകളിലേയ്ക്ക് മിഴിതുറന്ന്
നവതയുടെ മികവുകളിലേയ്ക്ക് മിഴിതുറന്ന്
തട്ടത്തുമല ഗവ.എച്ച്.എസ്.എസ്
കെ.ജി.ബിജു (പി ടി.എ പ്രസിഡന്റ്)
അറിവിന്റെയും
സര്‍ഗാത്മകതയുടെയും ആധുനികസൗകര്യങ്ങളുടെയും വിശാലമായ ലോകത്തേയ്ക്ക് മിഴി
തുറക്കുകയാണ് നമ്മുടെ സ്കൂള്‍. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ
എല്ലാ ക്ലാസുകളിലും ലാപ്ടോപ്പും പ്രൊജക്ടറുകളും മള്‍ട്ടി മീഡിയ സൗണ്ട്
സിസ്റ്റവും സ്ഥാപിക്കുന്നു. പത്തു കമ്പ്യൂട്ടറുകള്‍ വീതമുള്ള രണ്ട് എയര്‍
കണ്ടീഷന്‍ഡ് കമ്പ്യൂട്ടര്‍ ലാബുകള്‍ എല്‍പി യുപി വിഭാഗങ്ങള്‍ക്ക്
സ്വന്തമാകുന്നു. എന്നാല്‍ അതുക്കുംമേലെ ആകര്‍ഷകവും ക്രിയാത്മകവുമായിരിക്കും "മിഴി" എന്ന ഇന്‍ററാക്ടീവ് ചാനല്‍.
ആധുനികസൗകര്യങ്ങളുള്ള മീഡിയാ റൂം. എല്ലാ ക്ലാസുകളിലേയ്ക്കുമുള്ള കണക്ടിവിറ്റി. മീഡിയാ റൂമില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ക്ലാസ് മുറികളിലിരുന്ന് ഒരു ചാനലിലെന്നവണ്ണം ഇനി കാണാനാകും. പൊരിവെയിലത്ത് ദീര്‍ഘനേരം കുട്ടികള്‍ക്കു നില്‍ക്കേണ്ടി വരുന്ന സ്കൂള്‍ അസംബ്ലിയും ഇനി പഴങ്കഥയാകും. ഓരോ ക്ലാസുകള്‍ക്കും ചുമതല നല്‍കി സ്കൂള്‍ അസംബ്ലികളുടെ എണ്ണം കൂട്ടാം, ഉച്ചയ്ക്കുള്ള ഇടവേളകളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാം, ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും വാര്‍ത്തകള്‍ വായിക്കാം. സെമിനാറുകള്‍ നടത്താം, പൊതുവായ ക്ലാസുകള്‍ സംഘടിപ്പിക്കാം. ഇപ്പോള്‍ത്തന്നെ ഇന്‍ററാക്ടീവ് ചാനലുകളുള്ള മറ്റു സ്കൂളുകളുമായി ബന്ധം സ്ഥാപിക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വിദഗ്ധര്‍ക്ക് സ്കൂളില്‍ വരാതെ തന്നെ കുട്ടികളോട് തത്സമയം സംവദിക്കാം... അങ്ങനെ സാധ്യതകളുടെ മഹാവൈവിദ്ധ്യങ്ങളിലേയ്ക്കാണ് സ്കൂളിന്റെ മിഴി തുറക്കുന്നത്.
ക്ലാസിനുള്ളില്‍ മാത്രമല്ല, "മിഴി" ചാനല്‍ ദൃശ്യമാവുക. ഒരു മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാകുന്നുണ്ട്. ലോകത്തെവിടെയുമുള്ളവര്‍ക്ക്
ഒരു സ്മാര്‍ട് ഫോണിലൂടെ നമ്മുടെ സ്കൂളിലെ കുട്ടികളുടെ സര്‍ഗപ്രകടനങ്ങള്‍
കാണാനാവും. നമ്മുടെ നാട്ടുകാരും പൂര്‍വവിദ്യാര്‍ത്ഥികളും
അഭ്യുദയകാംക്ഷികളുമൊക്കെ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. അവരുടെ
അഭിനന്ദനങ്ങളും പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളുമൊക്കെ സ്കൂളിലേയ്ക്കു
പെയ്യട്ടെ.
വൈവിദ്ധ്യമാര്‍ന്ന കഴിവുകള്‍ക്കുടമകളാണ് കുട്ടികള്‍. അവയുടെ പ്രകാശനത്തിനൊരു മികച്ച നിലവാരമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്കും പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും മറ്റു പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുമൊക്കെ ഒരു സമ്പര്‍ക്കസംവിധാനമായി "മിഴി" പ്രവര്‍ത്തിക്കും.
കഴിവും സാമര്‍ത്ഥ്യവുമുള്ള നമ്മുടെ മികച്ച അധ്യാപകര്‍ക്ക് സാമൂഹ്യമായ ഒരു പിന്തുണാ സംവിധാനമായി ഈ സംരംഭവും തുടര്‍ പ്രവര്‍ത്തനങ്ങളും മാറുമെന്ന് പ്രത്യാശിക്കാം. നമ്മുടെ പൊതു വിദ്യാലയങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് രൂപം നല്‍കിയത്. വന്‍തോതില്‍ സാമ്പത്തിക സഹായം പൊതുവിദ്യാലയങ്ങള്‍ക്ക് ലഭ്യമാകുന്നു. ജനകീയ പിന്തുണ സ്കൂളുകള്‍ക്ക് ഉറപ്പുവരുത്താന്‍ പലതലങ്ങളില്‍ പരിപാടികളുണ്ട്. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് എന്തു സഹായവും ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്കൂളുമായി ജൈവബന്ധം സ്ഥാപിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകനും സീനിയര്‍ അസിസ്റ്റന്റുമായ ജി പി ലാല്‍ ആണ് നമ്മുടെ ചാനലിന് മിഴിയെന്ന പേര് നിര്‍ദ്ദേശിച്ചത്. അടിപൊളിയൊരു ലോഗോ ചെയ്തത് ടെക്ജെൻഷ്യയിലെ അഭിലാഷ് ശശിധരൻ. ഇരുവർക്കും മനംനിറഞ്ഞ അഭിനന്ദനങ്ങള്‍. ഇക്കഴിഞ്ഞ ശാസ്ത്രമേളയിലും തുടര്‍ന്ന് സബ്ജില്ലാ യൂത്ത് ഫെസ്റ്റിവെലിലും സ്കൂളില്‍ കണ്ട ഉണര്‍വ് നമുക്ക് നിലനിര്‍ത്തേണ്ടതുണ്ട്. വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇച്ഛാശക്തിയും ഭാവനയുമുള്ള ഹെഡ്മിസ്ട്രസും പ്രിന്‍സിപ്പലും നമുക്കുണ്ട്. അവര്‍ക്കൊപ്പം നല്ലൊരു ടീമും ആയിക്കഴിഞ്ഞു.
അവര്‍ക്കു വേണ്ട പിന്തുണയാണ് സമൂഹം നല്‍കേണ്ടത്. ഏറ്റവും ഫലപ്രദമായി ആ പിന്തുണ നല്‍കാന്‍ മിഴി ചാനലിനു കഴിയുമെന്നാണ് പ്രത്യാശ.
ഈ സംവിധാനങ്ങളുടെയെല്ലാം ഉദ്ഘാടനം വരുന്ന ഫെബ്രുവരി 9 വെള്ളിയാഴ്ച സ്കൂളില്‍ നടക്കും. ബഹുമാന്യരായ ഡോ. ടി. എം. തോമസ് ഐസക്കും പ്രൊഫ. സി. രവീന്ദ്രനാഥും സ്കൂളിലെത്തുന്നു. ഉദ്ഘാടനവും തുടര്‍ന്ന് സ്കൂള്‍ വാര്‍ഷികവും മിഴി ചാനല്‍ വഴി ലൈവായി ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാമെന്നാണ് കരുതുന്നത്. അതിനുവേണ്ട പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
ഇതൊക്കെ സാധ്യമാകാന്‍ നമ്മെ സഹായിച്ച ഒത്തിരിപ്പേരുണ്ട്. അവരില്‍ പേരെടുത്തു പറയേണ്ടത് രണ്ടുപേരെയാണ്. എം ഗോപകുമാറും ജോയ് സെബാസ്റ്റ്യനും. വാക്കുകളിലൂടെയോ ഭാവങ്ങളിലൂടെയോ അവര്‍ക്കുള്ള നന്ദി യഥാവിധി പ്രകാശിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. ഒരു നാട് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. തല്‍ക്കാലം അത്രമാത്രം പറയാം.
ആധുനികസൗകര്യങ്ങളുള്ള മീഡിയാ റൂം. എല്ലാ ക്ലാസുകളിലേയ്ക്കുമുള്ള കണക്ടിവിറ്റി. മീഡിയാ റൂമില്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ക്ലാസ് മുറികളിലിരുന്ന് ഒരു ചാനലിലെന്നവണ്ണം ഇനി കാണാനാകും. പൊരിവെയിലത്ത് ദീര്‍ഘനേരം കുട്ടികള്‍ക്കു നില്‍ക്കേണ്ടി വരുന്ന സ്കൂള്‍ അസംബ്ലിയും ഇനി പഴങ്കഥയാകും. ഓരോ ക്ലാസുകള്‍ക്കും ചുമതല നല്‍കി സ്കൂള്‍ അസംബ്ലികളുടെ എണ്ണം കൂട്ടാം, ഉച്ചയ്ക്കുള്ള ഇടവേളകളില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാം, ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും വാര്‍ത്തകള്‍ വായിക്കാം. സെമിനാറുകള്‍ നടത്താം, പൊതുവായ ക്ലാസുകള്‍ സംഘടിപ്പിക്കാം. ഇപ്പോള്‍ത്തന്നെ ഇന്‍ററാക്ടീവ് ചാനലുകളുള്ള മറ്റു സ്കൂളുകളുമായി ബന്ധം സ്ഥാപിക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള വിദഗ്ധര്‍ക്ക് സ്കൂളില്‍ വരാതെ തന്നെ കുട്ടികളോട് തത്സമയം സംവദിക്കാം... അങ്ങനെ സാധ്യതകളുടെ മഹാവൈവിദ്ധ്യങ്ങളിലേയ്ക്കാണ
ക്ലാസിനുള്ളില്‍ മാത്രമല്ല, "മിഴി" ചാനല്‍ ദൃശ്യമാവുക. ഒരു മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാകുന്നുണ്ട്. ലോകത്തെവിടെയുമുള്ളവര്‍ക്ക്
വൈവിദ്ധ്യമാര്‍ന്ന കഴിവുകള്‍ക്കുടമകളാണ് കുട്ടികള്‍. അവയുടെ പ്രകാശനത്തിനൊരു മികച്ച നിലവാരമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ക്കും പൂര്വവിദ്യാര്ത്ഥികള്ക
കഴിവും സാമര്‍ത്ഥ്യവുമുള്ള നമ്മുടെ മികച്ച അധ്യാപകര്‍ക്ക് സാമൂഹ്യമായ ഒരു പിന്തുണാ സംവിധാനമായി ഈ സംരംഭവും തുടര്‍ പ്രവര്‍ത്തനങ്ങളും മാറുമെന്ന് പ്രത്യാശിക്കാം. നമ്മുടെ പൊതു വിദ്യാലയങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് രൂപം നല്‍കിയത്. വന്‍തോതില്‍ സാമ്പത്തിക സഹായം പൊതുവിദ്യാലയങ്ങള്‍ക്ക് ലഭ്യമാകുന്നു. ജനകീയ പിന്തുണ സ്കൂളുകള്‍ക്ക് ഉറപ്പുവരുത്താന്‍ പലതലങ്ങളില്‍ പരിപാടികളുണ്ട്. പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് എന്തു സഹായവും ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്കൂളുമായി ജൈവബന്ധം സ്ഥാപിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകനും സീനിയര്‍ അസിസ്റ്റന്റുമായ ജി പി ലാല്‍ ആണ് നമ്മുടെ ചാനലിന് മിഴിയെന്ന പേര് നിര്‍ദ്ദേശിച്ചത്. അടിപൊളിയൊരു ലോഗോ ചെയ്തത് ടെക്ജെൻഷ്യയിലെ അഭിലാഷ് ശശിധരൻ. ഇരുവർക്കും മനംനിറഞ്ഞ അഭിനന്ദനങ്ങള്‍. ഇക്കഴിഞ്ഞ ശാസ്ത്രമേളയിലും തുടര്‍ന്ന് സബ്ജില്ലാ യൂത്ത് ഫെസ്റ്റിവെലിലും സ്കൂളില്‍ കണ്ട ഉണര്‍വ് നമുക്ക് നിലനിര്‍ത്തേണ്ടതുണ്ട്. വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇച്ഛാശക്തിയും ഭാവനയുമുള്ള ഹെഡ്മിസ്ട്രസും പ്രിന്‍സിപ്പലും നമുക്കുണ്ട്. അവര്‍ക്കൊപ്പം നല്ലൊരു ടീമും ആയിക്കഴിഞ്ഞു.
അവര്‍ക്കു വേണ്ട പിന്തുണയാണ് സമൂഹം നല്‍കേണ്ടത്. ഏറ്റവും ഫലപ്രദമായി ആ പിന്തുണ നല്‍കാന്‍ മിഴി ചാനലിനു കഴിയുമെന്നാണ് പ്രത്യാശ.
ഈ സംവിധാനങ്ങളുടെയെല്ലാം ഉദ്ഘാടനം വരുന്ന ഫെബ്രുവരി 9 വെള്ളിയാഴ്ച സ്കൂളില്‍ നടക്കും. ബഹുമാന്യരായ ഡോ. ടി. എം. തോമസ് ഐസക്കും പ്രൊഫ. സി. രവീന്ദ്രനാഥും സ്കൂളിലെത്തുന്നു. ഉദ്ഘാടനവും തുടര്‍ന്ന് സ്കൂള്‍ വാര്‍ഷികവും മിഴി ചാനല്‍ വഴി ലൈവായി ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാമെന്നാണ് കരുതുന്നത്. അതിനുവേണ്ട പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
ഇതൊക്കെ സാധ്യമാകാന്‍ നമ്മെ സഹായിച്ച ഒത്തിരിപ്പേരുണ്ട്. അവരില്‍ പേരെടുത്തു പറയേണ്ടത് രണ്ടുപേരെയാണ്. എം ഗോപകുമാറും ജോയ് സെബാസ്റ്റ്യനും. വാക്കുകളിലൂടെയോ ഭാവങ്ങളിലൂടെയോ അവര്‍ക്കുള്ള നന്ദി യഥാവിധി പ്രകാശിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. ഒരു നാട് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. തല്‍ക്കാലം അത്രമാത്രം പറയാം.
Thursday, 4 January 2018
ഉപജില്ലാ സ്കൂൾ കലോത്സവം
ഉപജില്ലാ സ്കൂൾ കലോത്സവം
കിളിമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം 2017 നവംബർ 27-ന് തട്ടത്തുമല ഗവ. എച്ച്.എസ്.എസിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. 27,28,29 തീയതികളിൽ തട്ടത്തുമല ഗവ. എച്ച്.എസ്.എസിലാണ് കലോത്സവം നടക്കുന്നത്. രചനാ മത്സരങ്ങൾ 26-ന് കിളിമാനൂർ ടൗൺ യു പി എസിൽ നടന്നു. മറ്റ് മത്സരങ്ങൾ തട്ടത്തുമല ഗവ. എച്ച് എസ് എസിലെ ആറ് വേദികളിലും തൊറ്റടുത്തുള്ള അൽഹിദായ യത്തീം ഖാനയിലെ രണ്ട് വേദികളിലുമാണ് നടക്കുന്നത്. സമാപന സമ്മേളനം 29-ന് വൈകുന്നേരം സ്കൂൾ ആഡിറ്റോറിയത്തിൽ (വേദി 1)നടക്കും. നല്ല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കലോത്സവം.
ദേശാഭിമാനി വാർത്ത ചുവടെ:
കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം
കിളിമാനൂര്‍ ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം തട്ടത്തുമല ഗവ. എച്ച്എസ്എസില്‍ ആരംഭിച്ചു. കലോത്സവങ്ങളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ഡി സ്മിത നിര്‍വഹിച്ചു. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു അധ്യക്ഷയായി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ് മുഖ്യപ്രഭാഷണം നടത്തി. കിളിമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി രാജു കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി ധരളിക സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ സുവനീര്‍ ഏറ്റുവാങ്ങി. പഴയകുന്നുമ്മേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍, ബ്ളോക്ക് മെമ്പര്‍ ജി ബാബുക്കുട്ടന്‍, മെമ്പര്‍മാരായ ലാലി, ജി എല്‍ അജീഷ്, അജിത, ഇന്ദിര, ബീന വേണുഗോപാല്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് എന്‍ എസ് ലക്കി എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എസ് ബാബു സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിനുകുമാര്‍ എം നന്ദിയും പറഞ്ഞു. അറബിക് കലോത്സവങ്ങള്‍ക്കായി രണ്ട് വേദികള്‍ തട്ടത്തുമല യത്തീംഖാനയിലും ആറ് സ്റ്റേജുകള്‍ ഗവ. തട്ടത്തുമല എച്ച്എസ്എസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

Subscribe to:
Posts (Atom)